മയ്യിൽ:- 'കേരള വികസനവും ഇടതുപക്ഷവും' എന്ന വിഷയത്തിൽ വള്ളിയോട്ട് ജയകേരള വായനശാലയിൽ ചർച്ച സംഘടിപ്പിച്ചു. വായനശാലാ സെക്രട്ടറി ഇ.പി. രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ.കെ.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് ഐക്യ കേരളത്തെ അടിസ്ഥാനമാക്കി പൊതുജനങ്ങൾക്കായി ക്വിസ് മത്സരവും നടത്തി. മത്സരത്തിൽ എം.കെ.പ്രകാശൻ, കെ.പി. അനഘ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.വി. വി. ദേവദാസൻ മാസ്റ്റർ സ്വാഗതവും ,എം. മനോഹരൻ നന്ദിയും പറഞ്ഞു.