CPIM മയ്യിൽ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മയ്യിൽ ലോക്കൽ കമ്മിറ്റി ക്രിക്കറ്റ്‌ ടൂർണമെൻ്റ് സംഘടിപ്പിച്ചു; പവർ ക്രിക്കറ്റ്‌ ക്ലബ്ബ്, മയ്യിൽ ചാമ്പ്യന്മാരായി


മയ്യിൽ:- 
സി.പി.ഐ.എം. മയ്യിൽ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ :സി. കെ. കുഞ്ഞിരാമൻ സ്മാരക വിന്നേർസ് ട്രോഫിക്കും സ:പി. കുഞ്ഞാതിയമ്മ സ്മാരക റണ്ണേർസ് ട്രോഫിക്കും വേണ്ടി സി.പി.ഐ.എം. മയ്യിൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റിൽ മയ്യിൽ ഏരിയയിലെ 12 ലോക്കൽ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 12 ടീമുകൾ പങ്കെടുത്തു.

 മയ്യിൽ ലോക്കൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കളിച്ച പവർ ക്രിക്കറ്റ്‌ ക്ലബ്ബ് മയ്യിലാണ് ചാമ്പ്യന്മാർ . മുൻ കേരള ക്രിക്കറ്റ്‌ താരവും B C C I A ലെവൽ കോച്ചുമായ ഡിജു ദാസ് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ. എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽ കുമാർ സമ്മാനവിതരണം നടത്തി. എൻ. കെ. രാജൻ, പി. കെ. നാരായണൻ, ഒ. എം അജിത് മാസ്റ്റർ, ഡോ. കെ. രാജാഗോപാലൻ, ഇ. പി. രാജൻ, ടി. പി. ബിജു, വി. വി. അജീന്ദ്രൻ, സി. വി . നിധീഷ്എന്നിവർ സംസാരിച്ചു. പരിപാടിക്ക് ജനറൽ കൺവീനർ ബാബു പണ്ണേരി സ്വാഗതവും, കെ. സി. ജിതിൻ നന്ദിയും പറഞ്ഞു.



Previous Post Next Post