പുനരാവിഷ്കരിച്ച കളരിവാതുക്കൽ ഭഗവതിക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ ക്ഷേത്രത്തിന് സമർപ്പിച്ചു


വളപട്ടണം :-  കളരിവാതുക്കൽ ഭഗവതിക്ഷേത്രത്തിലെ പഴ ക്കമേറിയ മങ്ങിയ ചുമർചിത്രങ്ങൾ പുനരാവിഷ്ക്കരിച്ചു. തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരി സമർപ്പിച്ചു. ഗുരുവായൂർ തോട്ടക്കാട് ശാസ്ത്രശർമൻ പ്രസാദ് നമ്പൂതിരിയാണ് പച്ചിലച്ചാന്തു ചായില്യം ചേർത്ത് നിറം കൊടുത്ത് ദേവീ ചിത്രങ്ങൾ പുനരാവിഷ്ക്കരിച്ചത്.

ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ, താഴത്തില്ലത്ത് വടക്കനയിൽ കേശവൻ മൂസത്, സി.കെ സുരേഷ് വർമ, മാനേജർ വി.ചന്ദ്രശേഖരൻ, ഡോ. സഞ്ജീവൻ അഴിക്കോട് എന്നിവർ പങ്കെടുത്തു. ആചാരലംഘനം നടന്ന ക്ഷേത്രത്തിൽ പരിഹാരകർമങ്ങൾക്കു ശേഷമാണ് പുനരാവിഷ്ക്കരിച്ച ചിത്രങ്ങൾ സമർപ്പിച്ചത്.

Previous Post Next Post