കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് കമ്പിൽ ടൗണിൽ സമര വിളംബരജാഥ നടത്തി




കമ്പിൽ :- ചെറുകുട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനും കെട്ടിട വാടക ഇനത്തിൽ 18% GST ഏർപ്പെടുത്തിയതിനുമെതിരെ സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയുടെ നേതൃത്വത്തിൽ നവംബർ നാളെ 7 വ്യാഴാഴ്ച നടക്കുന്ന തിരുവനന്തപുരം രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് വിളംബരജാഥ നടത്തി. 

കൊളച്ചേരി വില്ലേജ് ഓഫീസിനു സമീപത്തു നിന്നും ആരംഭിച്ച ജാഥ കമ്പിൽ ടൗണിൽ സമാപിച്ചു. നൂറോളം വ്യാപാരികൾ ജാഥയിൽ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ, ട്രഷർ മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.



Previous Post Next Post