അലക്ഷ്യമായ മാലിന്യനിക്ഷേപം ; കുഞ്ഞിപ്പള്ളിയിൽ സ്ഥാപനത്തിന് പിഴ ചുമത്തി


കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിന് കുഞ്ഞിപ്പള്ളിയിലെ ബേക്കേഴ്സ് ഇൻ ട്രേയ്ഡ് ലിങ്ക് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിൻ്റെ പാർക്കിംഗ് ഏരിയയിലും പരിസരത്തും പ്ലാസ്റ്റിക് കവറുകൾ, കാലാവധി കഴിഞ്ഞ ബേക്കറി ഉൽപന്നങ്ങൾ, കടലാസ്സുകൾ എന്നിവ പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൂട്ടിയിട്ടതിനാണ് പിഴ ചുമത്തിയത്. 

മാലിന്യം നീക്കം ചെയ്ത് പരിസരം വൃത്തിയായി സൂക്ഷിക്കാൻ സ്ക്വാഡ് സ്ഥാപനം ഉടമയ്ക്ക് നിർദ്ദേശം നൽകി. ഇ.പി സുധീഷിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനോടൊപ്പം നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്ക.ടി, സജയകുമാർ.ടി എന്നിവർ പങ്കെടുത്തു

Previous Post Next Post