CPIM മയ്യിൽ ഏരിയാ സമ്മേളനം; ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച


മയ്യിൽ :-
സിപിഐഎം മയ്യിൽ ഏരിയാ  സമ്മേളനത്തിന്റെ ഭാഗമായി മയ്യിൽ ലോക്കൽ കമ്മിറ്റി നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച മയ്യിൽ ഗവ. ഹഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സഖാവ് സി കെ കുഞ്ഞിരാമൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പി കുഞ്ഞാതി 'അമ്മ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ളതാണ് ടൂർണമെന്റ്. മത്സരത്തിൽ ഏരിയയിലെ 12 ടീമുകൾ മത്സരിക്കും.

 മത്സരം രാവിലെ എട്ടിന് കേരളാ ക്രിക്കറ്റ് താരം ഡിജു ദാസ് ഉദ്‌ഘാടനം ചെയ്യും.  വിജയികൾക്ക് സിപിഐഎം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ സമ്മാനദാനം നടത്തും. വാർത്താ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗം എൻ കെ രാജൻ, ലോക്കൽ സെക്രട്ടറി ഡോ. കെ രാജഗോപാലൻ, സംഘാടക സമിതി ജനറൽ കൺവീനർ ബാബു പണ്ണേരി, ചെയർമാൻ ഇ എം സുരേഷ്ബാബു, ടി പി ഷൈജു എന്നിവർ പങ്കെടുത്തു.

Previous Post Next Post