NSS കരയോഗം മയ്യിൽ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു


മയ്യിൽ :- NSS കരയോഗം മയ്യിലിന്റെ നേതൃത്വത്തിൽ മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് വാർഷിക ജനറൽബോഡി യോഗവും കുടുംബ സംഗമവും നടത്തി. പ്രസിഡണ്ട് എ.കെ ബാലൻ നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എം.വി കുഞ്ഞിരാമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി പത്മനാഭൻ നമ്പ്യാർ പതാക ഉയർത്തി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് യൂണിയൻ ഭരണസമിതി അംഗം ടി.വി രാധാകൃഷ്ണൻ നമ്പ്യാർ , മുരളീധരൻ പി.വി , ആർ.ദിവാകരൻ നമ്പ്യാർ , കെ.പി ചന്ദ്രശേഖരൻ , പി.കെ ചന്ദ്രമതി ടീച്ചർ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. SSLC, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മാനദാനവും നടന്നു.

Previous Post Next Post