പാലത്തുങ്കര മഹാ സംഗമം 2025 ഫെബ്രുവരി 2 ന് ദുബായിൽ വെച്ച് നടക്കും

ദുബായ് :- ദുബായിൽ ചേർന്ന പാലത്തുങ്കര പ്രവാസി കൂട്ടായ്മ പ്രവത്തക സമിതി യോഗം 2025 ഫെബ്രുവരി 2 ദുബായ് ഗ്ലൻടയിൽ സ്കൂളിൽ വെച്ച് പാലത്തുങ്കര മഹാ സംഗമം നടത്താൻ തീരുമാനിച്ചു. കോവിഡിന് മുമ്പ് വരെ പ്രതിവർഷം നടത്തിയിരുന്ന പ്രസ്തുത സംഗമം കോവിഡിന് ശേഷം ആദ്യമായാണ് ഫെബ്രുവരിയിൽ നടക്കാൻ പോകുന്നത്. 

നൂറുദ്ധീൻ പുളിക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹനീഫ പച്ചാപ്പുറം പ്രാർത്ഥനക്ക് നേതൃത്വം നൽകി. തയ്യിബ് പി സ്വാഗതം പറഞ്ഞു. മുജീബ് ടി വി, റാഫി പറമ്പിൽ, ഇല്യാസ് തൈലവളപ്പ്, സക്കറിയ തങ്ങൾ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ കാദർ തുടങ്ങിയവർ സംസാരിച്ചു. ഷുഹൈബ് കരോത്ത്, മുനീർ കെ.എൻ എന്നിവർ യോഗം നിയന്ത്രിച്ചു. യോഗത്തിന് മൻസൂർ ടി പി നന്ദി പ്രകടിപ്പിച്ചു. 

യു.എ.യിൽ വസിക്കുന്ന പള്ളിപ്പറമ്പ്, കൊളച്ചേരി, ഉറുമ്പിയിൽ, കോടിപ്പോയിൽ, സിദ്ധീഖ് പള്ളി, തൈലവളപ്പ്, ചേലേരി, കോട്ടപ്പൊയിൽ, പള്ളിയത്ത്, കാലടി, നെല്ലിക്കപ്പാലം, ആലപ്പറമ്പ്, പാലത്തുങ്കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ കൂട്ടായ്മയാണ് പാലത്തുങ്കര കൂട്ടായ്‌മ.


Previous Post Next Post