പാമ്പുരുത്തി പള്ളി ഉറൂസിന് ജനുവരി 31 ന് തുടക്കമാകും


പാമ്പുരുത്തി :- ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് 2025 ജനുവരി 31 ഫെബ്രവരി 1,2 തീയതികളിൽ നടക്കും. മൂന്നു ദിവസങ്ങളിലായി സിയാറത്ത് പതാക ഉയർത്തൽ ഉദ്ഘാടന സമ്മേളനം, ദഫ് പ്രദർശനം, പ്രഭാഷണം, മെഗാ ദഫ് മാഷപ്പ് മത്സരം, മൗലിദ് സദസ്സ് , അന്നദാനം, ഇഷ്ക്, റസൂൽ, സമാപന കൂട്ടു പ്രാർത്ഥന തുടങ്ങിയ പരിപാടികൾ നടക്കും.

പാമ്പുരുത്തി ജുമാ മസ്ജിദിൽ വെച്ച് നടന്ന ദിവസം കുറിക്കൽ ചടങ്ങിൽ മഹല്ല് ഹത്തീബ് ശിഹാബുദ്ദീൻ ദാരിമി കച്ചേരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം എം.മമ്മു മാസ്റ്റർ മഹല്ല് പ്രസിഡണ്ട് എം.എം അമീർ ദാരിമി,ജനറൽ സെക്രട്ടറി അബ്ദുൽ സലാം.എം, റഫീഖ് വി.പി ആദം ഹാജി, അബ്ദുൽ റസാഖ് സി കെ,റിയാസ് എൻ.പി, മുഹമ്മദ്‌ കുഞ്ഞി കെ.സി മുഹമ്മദലി മൗലവി കെ.പി, അൻവർ എം, മുഹമ്മദ് കുഞ്ഞി എം.പി, മനാഫ്.എം, ഹനീഫ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post