ചേലേരി തങ്ങൾ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ; ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ ചേലേരി തങ്ങൾ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. നിരവധി വീടുകളുള്ള ഈ പ്രദേശത്തെ റോഡിലൂടെ ദിനംപ്രതി ധാരാളം വാഹനം പോകാറുണ്ട്. എന്നാൽ റോഡിന്റെ ഈ ശോചനീയാവസ്ഥ കാരണം കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.  

ഇരുചക്രവാഹനങ്ങൾക്ക് കൂടുതൽ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. ഈ റോഡ് താർ ചെയ്തിട്ട് 10 വർഷമായെന്നും അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ആവശ്യമായ നടപടികൾ സ്വീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 

Previous Post Next Post