മുല്ലപ്പൂവില കുതിച്ചുയരുന്നു ; കിലോയ്ക്ക് 3,500 രൂപ


കാഞ്ഞങ്ങാട് :- കല്യാണ, ഉത്സവാഘോഷ സീസണായതോടെ മുല്ലപ്പൂവില കുതിക്കുകയാണ്. കാഞ്ഞങ്ങാട്ടെ പൂക്കടയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കുടമുല്ലയുടെ വില കിലോക്ക് 3,500 രൂപയാണ്. ഒരുമാസം മുൻപ് 150-200 രൂപയായിരുന്നു.

തമിഴ്‌നാട്ടിലെ മധുര, ഡിണ്ടിഗൽ പ്രദേശങ്ങളിൽ നിന്നാണ് സുഗന്ധത്തിൽ ഒന്നാമനായ കുടമുല്ലയെത്തുന്നത്. കർണാടകയിൽ നിന്നുള്ള അട്ടിമുല്ല (മംഗളൂരു മുല്ല) വിലയിലും മുന്നേറ്റമുണ്ട്. അട്ടിക്ക് (നാലുമീറ്റർ) 200 രൂപയായിരുന്നത് 1000 കടന്നിട്ട് ദിവസങ്ങളായി. ബംഡവാൾ അട്ടിമുല്ലയ്ക്ക് 1,200 രൂപയും ഉഡുപ്പി അട്ടിമുല്ലയ്ക്ക് 1600 രൂപയുമാണ് വില. മംഗളൂരു മുല്ലവിലയിൽ ഓരോ ദിവസവും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ടെന്ന് പുഷ്പവ്യാപാരികൾ പറയുന്നു.

Previous Post Next Post