മാടായിക്കാവിൽ ദർശനത്തിന് നിയന്ത്രണം
പഴയങ്ങാടി :- മാടായിക്കാവിൽ ഡിസംബർ 4,5 തീയതികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ പരിശോധന നടത്തുന്നതിനായി ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വേഴാപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, ശിൽപി കെ.എസ് കൈലാസൻ എന്നിവർ എത്തുന്നതിനാലാണ് ദർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.