കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു യോഗത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി എം ബാബു വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ പഞ്ചായത്ത് മെമ്പർമാരായ പി.വി വത്സൻ മാസ്റ്റർ, കെ.മുഹമ്മദ് അഷ്റഫ് , കലാ വിഭാഗം കൺവീനർ വത്സൻ കൊളച്ചേരി, ഈ വർഷത്തെ കലാതിലകജേതാക്കളായ യുവധാര കൊളച്ചേരിയുടെ രക്ഷാധികാരി സുബ്രഹ്മണ്യം കൊളച്ചേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.