രണ്ടുമാസത്തെ ക്ഷേമപെൻഷൻ ജനുവരി 24 മുതൽ വിതരണം ചെയ്യും


തിരുവനന്തപുരം :- രണ്ടു മാസത്തെ ക്ഷേമപെൻഷൻ കൂടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 1,604 കോടി രൂപ അനുവദിച്ചെന്നും 62 ലക്ഷത്തോളം പേർക്ക് 3,200 രൂപ വീതം ഈ മാസം 24 മുതൽ നൽകിത്തുടങ്ങുമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ജനുവരി മാസത്തെ പെൻഷനും 4 മാസത്തെ കുടിശികയിൽ ഒരു ഗഡുവുമാണു വിതരണം ചെയ്യുക. ഇതോടെ കുടിശിക 3 മാസത്തേതായി.

Previous Post Next Post