കളിയുപകരണങ്ങൾ തുരുമ്പെടുക്കുന്നു, നവീകരണമില്ലാതെ കണ്ണൂർ ടൗൺ സ്ക്വയറിലെ കുട്ടികളുടെ പാർക്ക് ;


കണ്ണൂർ :- നവീകരണം കാത്ത് ടൗൺ സ്ക്വയറിലെ കുട്ടികളുടെ പാർക്ക്. കൂടുതൽ സൗകര്യമൊരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തുരുമ്പെടുത്ത് കേടുപാട് സംഭവിച്ച നിലയിലാണ് കളിയുപകരണങ്ങൾ പലതും. പാർക്കിനുള്ളിലെ മരങ്ങളുടെ ശാഖകൾ ഉണങ്ങിയിട്ടുണ്ട്. കളിക്കുമ്പോൾ കുട്ടികൾക്ക് വീണു പരുക്കേൽക്കാനുള്ള സാധ്യത ഉള്ളതിനാൽ നിലത്ത് പുല്ല് വച്ചുപിടിപ്പിക്കണം. പാർക്കിൻ്റെ ദൈനംദിന പരിപാനം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. ഡിടിപിസിയാണു പാർക്ക് രൂപകൽപന ചെയ്തതും നിർമിച്ചതും.

12 വയസ് വരെയുള്ള കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശന സമയം. റവന്യു വകുപ്പിന്റെ സ്ഥലത്താണ് പാർക്ക്. ജില്ലാ വികസന സമിതി യോഗത്തിൽ പാർക്ക് നവീകരിക്കണമെന്ന് ഒട്ടേറെ തവണ ആവശ്യമുയർന്നിട്ടും അതു കേട്ട മട്ടില്ലെന്നു മാത്രം. ടൗൺ സ്ക്വയറിൽ വിവിധ പരിപാടികൾ നടത്തുന്നതു വഴി മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും പാർക്ക് നവീകരിക്കുകയോ വേണ്ടത്ര പരിപാലിക്കുകയോ ചെയ്യുന്നില്ലെന്നാണ് പരാതി.

Previous Post Next Post