പള്ളിപ്പറമ്പ് :- കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പൂക്കോയ തങ്ങൾ ഹോസ് പീസ് കേന്ദ്രങ്ങൾ നടത്തുന്നത് നിസ്തുലമായ പ്രവർത്തനങ്ങൾ ആണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. അശരണരായ രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്ന രീതിയിലാണ് PTH ന്റെ പ്രവർത്തനങ്ങൾ. പ്രതിഫലം ആഗ്രഹിക്കാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. ചുരുങ്ങിയ കാലം കൊണ്ട് അഭിമാനകരമായ പ്രവർത്തനങ്ങളാണ് കൊളച്ചേരി മേഖല പി.ടി.എച്ച് നടത്തുന്നതെന്ന് അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
പി.ടി.എച്ച് കൊളച്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് കാരക്കുണ്ടിൽ ആരംഭിക്കുന്ന ''പി.ടി.എച്ച് പീസ് വാലി" ഐ പി സെന്ററിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. പള്ളിപ്പറമ്പ് പി.ടി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് കോടി പോയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു.
വളപട്ടണം റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചുണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ട നിഹാലിന് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് സയ്യിദ് പി ടി പി ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി. അസൈനാർ മാസ്റ്റർ, ഹംസ മൗലവി പള്ളിപ്പറമ്പ്, എം.അബ്ദുൽ അസീസ് ഹാജി, എ.അബ്ദുൽ ഖാദർ മൗലവി, പി.പി താജുദ്ദീൻ കെ.കെ.എം ബഷീർ മാസ്റ്റർ, മൻസൂർ പാമ്പുരുത്തി, കെ.ജുബൈർ മാസ്റ്റർ, സി.എം മുസ്തഫ ഹാജി, ഷംസുദ്ദീൻ വേശാല, തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി വി.പി അബ്ദുസമദ് ഹാജി സ്വാഗതവും ഹാഷിം കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.