കണ്ണൂർ :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദീപാരാധന, ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂർ അവതരിപ്പിക്കുന്ന സത്സംഗം തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, നൃത്തനൃത്തങ്ങൾ.
ജനുവരി 29 ബുധനാഴ്ച മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ പുതുതായി പണി കഴിച്ച നമസ്കാര മണ്ഡപ സമർപ്പണം, വിശേഷാൽ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, വൈകുന്നേരം അഞ്ചിന് ഭജന തുടർന്ന് ആചാര്യ വരണം, ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പുതിരിപ്പാടിന്റ കാർമികത്വത്തിൽ പ്രസാദശുദ്ധി, വാസ്തുകലശം, കലശാഭിഷേകം, ഈശാനമംഗലം മാതൃസമിതിയുടെ തിരുവാതിരക്കളി നേതാജി വായനശാലയുടെ ഫ്യൂഷൻ ഡാൻസ് , നൃത്തമേള,
ജനുവരി 30 വ്യാഴം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമജപം, രാത്രി 8 ന് നൂപുരം ചേലേരിയുടെ ശാസ്ത്രീയ നൃത്തമേള, എസ് എം. മ്യൂസിക് കണ്ണൂരിന്റെ ഭക്തി ഗാനമേള
ജനുവരി 31 വെള്ളി രാവിലെ 8 ന് നവകപൂജ നവകാഭിഷേകം, ശ്രീഭൂതബലി, 11 ന് രാധാകൃഷ്ണൻ മാണിക്കോത്തിന്റെ ആധ്യാത്മികപ്രഭാഷണം 12.30 ന് അന്നദാനം, വൈകു: 5 ന് നാല് തിടമ്പുകൾ ഒന്നിച്ചുള്ള തിടമ്പുനൃത്തം 8 ന് ചെറുതാഴം ദിലീപും നിലേശ്വരം അനിരുദ്ദും ചേർന്നവതരിപ്പിക്കുന്ന ഇരട്ട തായമ്പക , കോൽക്കളി , കലയാട്ടം,
ഫെബ്രുവരി 1 ശനിയാഴ്ച 8 മണിക്ക് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നവകാഭിഷേകം, ഉച്ച:പൂജ, 11 ന് വി.കെ.സുരേഷ് ബാബുവിന്റെ ആധ്യത്മിക പ്രഭാഷണം ,പ്രസാദ ഊട്ട്, ഭജന, കേളി, ഭഗവതി സേവ, അഷ്ടപതി , തിടമ്പുനൃത്തത്തോടെ ഉത്സവം സമാപനമാവും.