കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു. 'ഭാരതത്തിൻ്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം രാജ്യം കൊണ്ടാടുമ്പോൾ ഈ നാടും ജനതയും കടപ്പെട്ടിരിക്കുന്നത് ഭാരത റിപ്പബ്ലിക്കിന്റെ മഹത്വവും കരുത്തും ലോകത്തെ ബോധ്യപ്പെടുത്തി ഒരു രാഷ്ട്രത്തെ 75 വർഷത്തേക്ക് മുന്നോട്ടു നയിക്കു എന്നുള്ളത് കോൺഗ്രസ് ഈ രാജ്യത്തിന് നൽകിയ മഹത്തായ അടിത്തറയിൽ ചവിട്ടി നിന്നുകൊണ്ടാണെ'ന്ന് രജിത് നാറാത്ത് പറഞ്ഞു.
അന്തരിച്ച കോൺഗ്രസ് നേതാവ് കെ.അച്യുതന്റെ ഫോട്ടോ അനാച്ഛാദനവും ചടങ്ങിൽ നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹ സമിതി അംഗം കെ.എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കൈപ്പയിൽ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എം പ്രസീത ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ചു. സി.ശ്രീധരൻ മാസ്റ്റർ, വത്സൻ പാട്ടയം, സുനീത അബൂബക്കർ, വി.സന്ധ്യ , എം.ടി അനീഷ് , സി.കെ സിദ്ദീഖ് ,കെ.പി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.