കുറ്റ്യാട്ടൂർ :- കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായ വിദ്യാർത്ഥികളെ അനുമോദിച്ചു. പൂർണിമ, തീർത്ഥ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
പഴശ്ശി സ്കൂളിൽ നടന്ന ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ വിദ്യാർത്ഥികളെ അനുമോദിച്ചു. പഴശ്ശി സ്കൂൾ HM രേണുക അധ്യക്ഷത വഹിച്ചു. അധ്യാപകരായ, ഡോ.ലേഖ ഒ.സി, പി.കെ ശിശിര, ആർ.കെ സനേഷ്, കെ.വി പുഷ്പജ, കെ.നിമ്മി, സ്കൂൾ ലീഡർ മാസ്റ്റർ യദുകൃഷ്ണ എന്നിവർ സംസാരിച്ചു.