പാമ്പുരുത്തി :- കൊളച്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് പാമ്പുരുത്തിയിൽ NRGE യിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വി ടി യൂസഫ് ഹാജി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് വാർഡിന് സമർപ്പിച്ചു. വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
എം.മമ്മു മാസ്റ്റർ, എം.അബ്ദുൽ അസീസ്, എം.ആദം ഹാജി, റസാക്ക് സി.കെ, റിയാസ് എൻ.പി, സിദ്ധീഖ് സി.കെ, അബ്ദുള്ള.എം, മുഹമ്മദ്.ടി, കാദർ.എം, മഹമൂദ് ഇരിക്കൂർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.