സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായി


കോയമ്പത്തൂർ :- സിനിമയിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി യെടുത്ത തിരുവനന്തപുരം സ്വദേശി അറസ്റ്റിലായി. മഞ്ഞമല കല്ലൂർ തറവില്ല വീട്ടിൽ ആർ.സുരേഷ് കുമാർ (53) ആണ് കോയമ്പത്തൂർ സിറ്റി സൈബർ സെല്ലിന്റെ പിടിയിലായത്. കണ്ണൂർ സ്വദേശിയായ യുവതിയാണു പരാതിക്കാരി. സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയായ യുവതി, കൂടുതൽ ശമ്പളമുള്ള തൊഴിൽ അന്വേഷിക്കുന്നതിനിടയിലാണ് സിനിമയിൽ മേക്കപ്പ്ആർട്ടിസ്റ്റുകളുടെ ഒഴിവുണ്ടെന്നു സമുഹമാധ്യമത്തിൽ കണ്ട് പ്രതിയുടെ നമ്പറിൽ ബന്ധപ്പെട്ടത്.

മാസം അറുപതിനായിരം രൂപ ശമ്പളമുള്ള സുരേഷ്കുമാർ ജോലിക്ക് ഡിമാൻഡ് കൂടുതലുള്ളതിനാൽ 7 ലക്ഷം രൂപ നൽകിയാൽ പരിഗണിക്കാമെന്നു പ്രതി യുവതിയെ അറിയിച്ചു.സുരേഷ് കുമാറിന്റെ വിവിധ അക്കൗണ്ടുകളിലായി 6,12,540 രൂപ അയച്ചു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതോടെയാണ് കോയമ്പത്തൂർ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകിയത്. ഒരാഴ്ച മുൻപു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാവിലെ പ്രതിയെ ബെംഗളുരുവിലെ ഹോട്ടലിൽ നിന്നു പിടികൂടി. ഒട്ടേറെ സിം കാർഡുകൾ, ചെക്ക് ബുക്കുകൾ, മൊബൈൽ ഫോണുകൾ, എടിഎം കാർഡുകൾ എന്നിവ ഇയാളിൽ നിന്നു പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post