ലോകത്ത് പ്രതിവർഷം സംഭവിക്കുന്നത് 11.9 ലക്ഷം റോഡ് അപകടമരണങ്ങൾ


ലോകത്ത് പ്രതിവർഷം റോഡ് അപകടങ്ങളിൽ മരണമടയുന്നവർ ഏകദേശം 11.9 ലക്ഷം. പരുക്കേൽക്കുന്നവരുടെ സംഖ്യ 2 മുതൽ 5 കോടി വരെയാണ്. ലോകത്തെ 92% റോഡ് അപകട മരണങ്ങളും അവികസിത-വികസ്വര രാജ്യങ്ങളിലാണ്. 5 - 29 പ്രായമുള്ളവരുടെ മരണങ്ങളിൽ മുഖ്യകാരണം റോഡ് അപകടങ്ങൾ തന്നെ. മരിക്കുന്നവരിൽ മൂന്നിൽ രണ്ട് പേർ 18 - 59 പ്രായക്കാരും.

.മരണസാധ്യത പുരുഷന്മാരിൽ മൂന്നിരട്ടി കൂടുതൽ.

. മരണമടയുന്നവരിൽ പകുതിയിലേറെയും വഴിയാതക്കാരും ഇരുചക്രവാഹന സഞ്ചാരികളും.. അമിതവേഗം. (സുരക്ഷിത വേഗത്തിനപ്പുറം 1% വേഗം വർധിക്കുന്നത് അപകടസാധ്യത 4% വരെ കൂട്ടുന്നു)

. ലഹരി ഉപയോഗം (മദ്യം, ലഹരിമരുന്ന് തുടങ്ങിയവ ഉപയോഗിച്ചുള്ള ഡ്രൈവിങ്)

. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ഉപയോഗിക്കാത്തത് (ഹെൽമറ്റ് ഉപയോഗിക്കുന്നത് അപകടങ്ങളിൽ തലച്ചോറിനു പരുക്കേൽക്കാനുള്ള സാധ്യത 74% വരെയും സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതു മരണസാധ്യത 50% വരെയും കുറയ്ക്കും )

. ശ്രദ്ധ മാറുന്നത് (മൊബൈൽ ഫോൺ ഉപയോഗമാണ് ഇതിൽ ഏറെ വില്ലനാകുന്നത്. ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുന്നയാൾ അങ്ങനെ ചെയ്യാത്ത ഡ്രൈവറെക്കാൾ അപകടത്തിൽപ്പെടാനുള്ള സാധ്യത 4 ഇരട്ടി)

.സുരക്ഷിതമല്ലാത്ത ഗതാഗത സൗകര്യങ്ങൾ (റോഡ് നിർമാണത്തിലെ അപര്യാപ്‌തതകളും കാൽ നടക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവർക്കു പ്രത്യേക പാത ഇല്ലാത്തതും )

.സുരക്ഷിതമല്ലാത്ത വാഹനങ്ങൾ (സുരക്ഷാസംബന്ധമായി പൂർണതയില്ലാതെ നിർമിക്കുന്ന വാഹനങ്ങൾ )

. അപകടാനന്തര രക്ഷാപ്രവർത്തനത്തിലെ അപാകതകൾ (അപകടത്തിൽപ്പെട്ടവരെ കൃത്യമായും ശാസ്ത്രീയമായും ചികിത്സിക്കാനുള്ള സൗകര്യങ്ങൾ, സാഹചര്യങ്ങൾ എന്നിവയുടെ അപര്യാപ്തത)

. ഗതാഗതനിയമങ്ങൾ നടപ്പാക്കുന്നതിലെ പോരായ്‌കൾ (വേഗം, സുരക്ഷ തുടങ്ങിയവയിൽ ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കാത്തത്).

Previous Post Next Post