സ്ഥാപനങ്ങൾക്ക് എക്സ‌ലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു




തിരുവനന്തപുരം :- 2024 വർഷത്തെ മികവിന്റെ അടിസ്ഥാനത്തിൽ ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്സ‌ലൻസ് അവാർഡ് ലഭിക്കുന്നതിനായി ലേബർ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. 

ടെക്‌സ്‌റ്റൈല്‍സ്, ഷോപ്പുകള്‍, ഹോട്ടല്‍/റസ്റ്റോറന്റുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍/റിസോര്‍ട്ടുകള്‍, ജ്വല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ഹൗസ് ബോട്ടുകള്‍, ഐ.ടി സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഓട്ടോ മൊബൈല്‍, ക്ലബുകള്‍, മെഡിക്കല്‍ ലാബുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നീ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാം. ഓരോ തൊഴില്‍ മേഖലയിലെയും മികച്ച ഒരു സ്ഥാപനത്തിനെ മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡിനായി പരിഗണിക്കും. മികച്ച തൊഴില്‍ ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, ക്ഷേമം, സുരക്ഷ തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. 
വെബ് സൈറ്റ് : www.lc.kerala.gov.in
ഫോൺ : 0497 2700353
Previous Post Next Post