കുറ്റ്യാട്ടൂർ :- കരാട്ടെ ഗ്രേഡിങ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റും കാസർഗോഡ് വെച്ച് നടന്ന നാഷണൽ ലെവൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ കത്താമത്സരത്തിലും ഫൈറ്റിംഗ് മത്സരത്തിലും തുടർച്ചയായി രണ്ട് തവണ സ്വർണ്ണ മെഡളലും നേടിയ അലംകൃത ആനന്ദിനെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പരിശീലകനായ ഷിഹാൻ സി.പി രാജീവനെയും അനുമോദിച്ചു.
ചടങ്ങിൽ എം.വി കുഞ്ഞിരാമൻ മാസ്റ്റർ, ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, എം.വി രാമചന്ദ്രൻ, സഹദേവൻ ചാത്തമ്പള്ളി, വാസുദേവൻ ഇ.കെ, സജേഷ് എം.കെ, ശ്രീധരൻ നമ്പൂതിരി, പ്രസാദ് ടി.ഒ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മധുര പലഹാരവും വിതരണം ചെയ്തു. പഴശ്ശിയിലെ വി.പി ആനന്ദന്റെയും ഗ്രേഷ്യസ് സ്കൂൾ അധ്യാപിക പ്രജിതയുടെയും മകളാണ് അലംകൃത.
മയ്യിൽ ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമിയും വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ നാഷണൽ & ഇന്റർനാഷണൽ ബ്ലാക്ക് ബെൽറ്റ് ഡാൻ ഗ്രേഡിങ്ങിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലയിലെ അഞ്ചുവർഷം മുതൽ 25 വർഷം വരെയുള്ള 70 ഓളം വിദ്യാർത്ഥികൾ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റിൽ ബ്ലാക്ക് ബെൽറ്റ് നേടി.