കമ്പിൽ ശാഖാ മുസ്ലിം ലീഗ്, കരം ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റമളാൻ കിറ്റ് വിതരണോദ്ഘാടനം നടന്നു


കമ്പിൽ :- കമ്പിൽ ശാഖാ മുസ്ലിം ലീഗ്, കരം ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവ സംയുക്തമായി നടത്തുന്ന റമളാൻ കിറ്റ് വിതരണോദ്ഘാടനം നടന്നു. കമ്പിൽ വാർഡ് മെമ്പറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ എൽ.നിസാറിൽ നിന്നും യൂസഫ് കെ.പി കിറ്റ്  ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. 

ശാഖാ പ്രസിഡണ്ട് അബ്ദുറഹിമാൻ.കെ, ശാഖാ സെക്രട്ടറി യൂസഫ് മൗലവി, നാസർ ഹാജി, റസാഖ് വി.പി, നിയാസ് ടി.പി,മുഹമ്മദ് കുഞ്ഞി, സമീർ.എൽ, നസീർ പി.കെ.പി എന്നിവർ പങ്കെടുത്തു.

Previous Post Next Post