'മരുന്നും ഓൺലൈനിൽ' ; ഇന്ത്യയിലെവിടെയും ആമസോൺ വഴി ഇനി മരുന്നുകൾ ഓൺലൈനായി വാങ്ങാം


ന്യൂഡൽഹി :- ഇന്ത്യയിലെവിടെയും ആമസോൺ വഴി ഇനി മരുന്നുകൾ ഓൺലൈനായി വാങ്ങാം. പോസ്റ്റ് ഓഫിസ് സേവനമുള്ള എവിടെയും തങ്ങളുടെ ഓൺലൈൻ മരുന്ന് ഡെലിവറി സംവിധാനമായ ‘ഫാർമസി’ വഴി മരുന്നുകൾ എത്തിച്ചു നൽകുമെന്ന് ആമസോൺ അറിയിച്ചു. നിലവിലുള്ള ആമസോൺ ആപ്പിൽ പ്രത്യേക വിഭാഗമായാണ് ‘ഫാർമസി’ ലഭ്യമാകുന്നത്. 

ആമസോണിൽ മറ്റ് ഉൽപന്നങ്ങൾ വാങ്ങുന്നതുപോലെ തന്നെ മരുന്നുകളും സേർച് ചെയ്ത് വാങ്ങാനാവും. കുറിപ്പടി ആവശ്യമുള്ള മരുന്നുകൾക്ക് അവ അപ്‌ലോഡ് ചെയ്യാനും കുറിപ്പടി ഇല്ലെങ്കിൽ ഓൺലൈനായി ഡോക്ടറുമായി സംസാരിക്കാനുമുള്ള സംവിധാനവും ഫാർമസിയിലുണ്ട്. മരുന്നുകൾക്ക് പുറമേ മെഡിക്കൽ ഉപകരണങ്ങളും ആമസോണിലൂടെ വാങ്ങാം. അതേസമയം, ഓൺലൈൻ സംവിധാനങ്ങൾ മരുന്നു വിതരണത്തിലെ സുരക്ഷയും സുതാര്യതയും തകർക്കുമെന്നാണ് ഫാർമസി അസോസിയേഷനുകൾ ആരോപിക്കുന്നു.

Previous Post Next Post