കൊളച്ചേരി :- ഭൂനികുതി വർദ്ധിപ്പിച്ചതിനെതിരെയും സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നികുതി ഭാരം അടിച്ചേൽപ്പിച്ചതിനെതിരെയും കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 9 വർഷങ്ങൾ കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരായ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിൻ്റെ മുതുകത്ത് നികുതിഭാരം കൊണ്ട് ചാപ്പ കുത്തിയ പിണറായി രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് അബ്ദുറഷീദ് പറഞ്ഞു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. സി.ശ്രീധരൻ മാസ്റ്റർ , കയ്പ്പയിൽ അബ്ദുള്ള, എ.പി രാജീവൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.ടി അനിൽ സ്വാഗതവും സി.കെ സിദ്ധീഖ് നന്ദിയും പറഞ്ഞു. കെ.വത്സൻ, കെ.പി മുസ്തഫ, കെ.പി പ്രഭാകരൻ, എം.വി മനോഹരൻ ,സുനിതാ അബൂബക്കർ, എം.പി ചന്ദന , പി.വിദ്യ, കെ.ബാബു, എ.ഭാസ്കരൻ , പി.പി രാധാകൃഷണൻെ തുടങ്ങിയവർ നേതൃത്വം നൽകി.