രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ടുകുലവൻ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഏപ്രിൽ 1,2 തീയതികളിൽ


ചേലേരി :- നൂഞ്ഞേരി മുണ്ടേരിക്കടവ് രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ടുകുലവൻ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഏപ്രിൽ 1,2 തീയതികളിൽ നടക്കും. ഏപ്രിൽ 1 ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം, തുടർന്ന് ഗുരുപൂജ, വൈകുന്നേരം 3 മണിക്ക് അഷ്ടമംഗല്യം തുടർന്ന് അരിയും പൂവും വെക്കൽ

ഏപ്രിൽ 1 ചൊവ്വാഴ്ച രാത്രി 7 മണിക്ക് പുലിയൂര് കണ്ണൻ വെള്ളാട്ടം, 7 മണിക്ക് ഗുളികൻ വെള്ളാട്ടം, 9 മണിക്ക് വയനാട്ടുകുലവൻ വെള്ളാട്ടം, 10 മണിക്ക് വീരൻ തെയ്യത്തിന്റെ തോറ്റം, 11 മണിക്ക് എളയടത്ത് ഭഗവതി, 12 മണിക്ക് കാരകയ്യേൽക്കൽ

ഏപ്രിൽ 2 ബുധനാഴ്ച പുലർച്ചെ 1.30 ന് വീരൻ തെയ്യം, 2.30 ന് പുലിയൂര് കണ്ണൻ, 3.30ന് ഗുളികൻ തെയ്യം,4.30ന് വയനാട്ടുകുലവൻ, 6.30ന് എളയടത്ത് ഭഗവതി 

ഏപ്രിൽ 1 ചൊവ്വാഴ്ച രാത്രി പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post