ആശാവർക്കേഴ്സ് യൂണിയൻ മയ്യിൽ ഏരിയ കമ്മറ്റി കൊളച്ചേരി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി


കൊളച്ചേരി :- വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ആശാവർക്കേഴ്സ് യൂണിയൻ മയ്യിൽ ഏരിയ കമ്മറ്റി നടത്തിയ കൊളച്ചേരി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി. CITU ജില്ലാ കമ്മറ്റി മെമ്പർ കെ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു.

CITU ഏരിയ സെക്രട്ടറി എ.ബാലകൃഷ്ണൻ, CITU മേഖല സിക്രട്ടറി ഇ.പി ജയരാജൻ എന്നിവർ സംസാരിച്ചു. ആശാ യൂണിയൻ പ്രസിഡണ്ട് കെ.വിദ്യ അദ്ധ്യക്ഷത വഹിച്ചു. പി.അജിതകുമാരി സ്വാഗതം പറഞ്ഞു.



Previous Post Next Post