അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മഹോത്സവത്തിന് തുടക്കമായി


അരിമ്പ്ര :- അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി കലവറനിറക്കൽ ഘോഷയാത്ര നടത്തി. കോളങ്ങരെത്ത്‌ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ഘോഷയാത്ര എത്തിച്ചേർന്നു. തുടർന്ന് ശിവനാത് കെ.എം അവതരിപ്പിച്ച സോപാന സംഗീതം അരങ്ങേറി. സുബ്രഹ്മണ്യൻ നമ്പൂതിരി കരിവെള്ളൂർ പ്രഭാഷണം നടത്തി. തന്ത്രി ഏരുവേശി പുടയൂർ അനന്തൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ. 

മാർച്ച് 21 വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ. വൈകുന്നേരം 6 മണിക്ക് ദീപാരാധന. രാത്രി 8 മണിക്ക് പ്രസാദ സദ്യ. വിശേഷാൽ പൂജകൾ. വൈകുന്നേരം 6 മണിക്ക് ദീപാരാധന. രാത്രി 8 മണിക്ക് പ്രസാദ സദ്യ. 9 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ. 10 മണിക്ക് ഗാനമേള.

മാർച്ച് 22 ശനിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ. ഉച്ചക്ക് കേളികൊട്ട്, തുടർന്ന് തായമ്പക. വൈകീട്ട് 6 മണിക്ക് പഞ്ചവാദ്യം. രാത്രി 7 മണിക്ക് തിടമ്പുനൃത്തം. 9.30 ന് തിരുവത്താഴ പൂജ.


Previous Post Next Post