ആറളത്തെ വന്യജീവി ആക്രമണം തടയാൻ കൂട്ടായ പ്രവർത്തനം വേണം - ഹൈക്കോടതി


ഇരിട്ടി :- ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം വേണമെന്ന് ഹൈക്കോടതി. ഇതിനായി മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണം.

ഫാമിലെ വന്യജീവി ആക്രമണം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ബൈജു പോൾ മാത്യൂസ് ഫയൽചെയ്ത പൊതു താത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആദിവാസി ദമ്പതിമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഹർജി. ഫാമിൽ 10 കിലോമീറ്റർ വേലി നിർമിക്കുന്നതടക്കം പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.

Previous Post Next Post