പന്ന്യങ്കണ്ടി :- "അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്" എന്ന ശീർഷകത്തിൽ മെയ് 1 മുതൽ 31 വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മുന്നോടിയായി കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന കൺവെൻഷൻ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം, സെക്രട്ടറി അന്തായി ചേലേരി, കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി മീഡിയ വിംഗ് കൺവീനർ ജുനൈദ് നൂഞ്ഞേരി എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും ട്രഷറർ ജമാൽ സി.എം.കെ നന്ദിയും പറഞ്ഞു.