സർവ്വീസിൽ നിന്നും വിരമിക്കുന്ന ചെറുവത്തലമൊട്ട അംഗൻവാടിയിലെ ടി.ചിത്രലേഖ ടീച്ചർക്ക് യാത്രയയപ്പ് നൽകി


മാണിയൂർ :- ചെറുവത്തലമൊട്ട അംഗൻവാടിയിൽ നിന്നും 31 വർഷത്ത സേവനത്തിനു ശേഷം വിരമിക്കുന്ന ടി.ചിത്രലേഖ ടീച്ചർക്ക് യാത്രയയപ്പ് നൽകി. ചെറുവത്തലമൊട്ട എ.കെ ജി സ്മാരക വായനശാലയിൽ വെച്ചു നടന്ന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റജി ഉദ്ഘാടനം ചെയ്ത് ഉപഹാരസമർപ്പണം നടത്തി. വാർഡ് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. 

ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.പി പ്രഭാവതി പൊന്നാടയണിയിച്ചു. പി.സജിത്ത് കുമാർ, ടി.വസന്തകുമാരി, എൻ.വി നാരായണൻ, പി.കെ ബഷീർ, കെ.കെ ഗോപാലൻ മാസ്റ്റർ, കെ.കുഞ്ഞിരാമൻ, എം.കെ രാഗിണി, എൻ.പി സ്നേഹ ടീച്ചർ എന്നിവർ സംസാരിച്ചു. ടി.ചിത്രലേഖ ടീച്ചർ മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബുരാജ് മാണുക്കര സ്വാഗതവും കെ.കെ ഷീബ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post Next Post