കമ്പിൽ :- ഖാളി സയ്യിദ് ഹാഷിം ബാ അലവി കുഞ്ഞി തങ്ങൾ നഗറിൽ രണ്ട് ദിവസങ്ങളിലായി നടന്ന കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ വാർഷിക പ്രഭാഷണവും സനദ് ദാന സമ്മേളനവും സമാപിച്ചു. പ്രഥമ സനദ് ദാന മഹാ സമ്മേളനം ഉദ്ഘാടനവും സനദ് ദാനവും ഡോക്യുമെൻ്ററി ലോഞ്ചിങ്ങും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പ്രസിഡണ്ട് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി പി ഉമ്മർ മുസ്ല്യാർ സനദ് ദാന പ്രഭാഷണവും ജലീൽ റഹ് മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി. ലത്വീഫിയ്യയുടെ സംരംഭങ്ങളായ യതീംഖാന, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അറബിക് & ആർട്സ് കോളേജ്, വനിത ഹിഫ്ളുൽ ഖുർആൻ കോളേജ്, ഹോം കെയർ, റിലീഫ് സെൽ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ബ്രോഷർ തളിപറമ്പ് സി. എച്ച് സെൻ്റർ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി പ്രകാശനം ചെയ്തു.
എ.കെ അബ്ദുൽ ബാഖി,മൊയ്തു നിസാമി, മുസ്തഫ കോടിപ്പൊയിൽ, ബഷീർ നദ് വി, സയ്യിദ് ആറ്റക്കോയ തങ്ങൾ, പി.പി ജമാൽ, അബ്ദുൽ സമദ് ഹാജി, പി.കെ ശാദുലി ഹാജി,ഹാഫിള് അബ്ദുല്ല ഫൈസി, ശിഹാബുദ്ധീൻ ദാരിമി, അബുൽ ഹസൻ അലി ശാദുലി ,കെ.എം.ബി മൂസാൻ ഹാജി, കെ.പി മൂസ്സ , എം.മമ്മു മാസ്റ്റർ, ഡോക്ടർ ഹാരിസ് ദാരിമി, പോക്കർ ഹാജി , കെ.എൻ മുസ്ഥഫ, ടിപി ആലി ഹാജി, പി.പി ഖാലിദ് ഹാജി, ഡോക്ടർ വി.കെ നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെകട്ടറി പി.പി മുജുബുറഹ് മാൻ സ്വാഗതവും ബി.മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം ബഹുമാനപ്പെട്ട സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. യഹ് യ ബാഖവി പുഴക്കര മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് ഹുസൈൻ കോയ തങ്ങൾ കാങ്കോൽ സ്വലാത്ത് മജ്ലിസിന് നേതൃത്വം നൽകി. പ്രോഗാം കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. ഉസ്താദ് അശ്രഫ് അൽ ഖാസിമി ആശംസകൾ നേർന്നു.
സക്കരിയ്യ ദാരിമി, ആശിഖ് ഫൈസി, സിദ്ധീഖ് മൗലവി, സൈഫുദ്ദീൻ നാറാത്ത്, അബ്ദുൽ മാജിദ് ഫെസി, നൂർ മുഹമ്മദ് , പരീത് ഹാജി, പി ഉമ്മർ, കെ അബൂബക്കർ, സി പി അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും സെക്രട്ടറി എ പി അബ്ദുള്ള നന്ദിയും പറഞ്ഞു. ബിരുദ ധാരികളായ വനിതകൾക്കുള്ള സനദ് ദാനവും ഹിഫ്ള് പഠനം പൂർത്തിയാക്കിയ വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ലത്വീഫിയ്യ അറബിക് ആൻ്റ് ആർട്സ് കോളേജിൽ നടന്ന വനിതാ ഗ്രാൻ്റ് ഗാതറിങ്ങിൽ വെച്ച് പാണക്കാട് സയ്യിദത്ത് സജ്ന ബീവി നിർവ്വഹിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന യൂത്ത് മീറ്റ്, മഹല്ല് പ്രതിനിധി സംഗമം, കോൺഫറൻസ് ഹാൾ ഉദ്ഘാടനം, പ്രവാസി മീറ്റ്, അറബിക് & ആർട്സ് കോളേജ് രക്ഷാകർതൃ സംഗമം, പൂർവ്വ വിദ്യാർത്ഥി മീറ്റ് തുടങ്ങിയ പരിപാടികളിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. കമ്പിൽ കേന്ദ്രീകരിച്ചു 34 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കമ്പിൽ, പന്ന്യങ്കണ്ടി, പാട്ടയം, കുമ്മായക്കടവ്, നാറാത്ത്, പാമ്പുരുത്തി, പള്ളിപ്പറമ്പ് എന്നീ ഏഴു മഹല്ലുകളുടെ കൂട്ടായ്മയാണ് കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ.