മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദ് സർവീസ് 11 മുതൽ. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 5.05നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 6.35നു ഹൈദരാബാദിലെത്തുന്ന വിമാനം തിരിച്ച് 07.10 നു പുറപ്പെട്ട് 8.40നു കണ്ണൂരിൽ തിരിച്ചെത്തും. 4000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.