പഞ്ചാബിൽ വ്യാജ മദ്യദുരന്തം ; 14 പേർ മരിച്ചു, സംഭവത്തിൽ 5 പേർ പിടിയിൽ


ചണ്ഡിഗഢ് :- പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. 

ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. മദ്യം വിതരണം ചെയ്ത പ്രധാനി പരബ് ജിത് സിംഗ് ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ മദ്യം നിർമ്മിച്ചവരെ കണ്ടെത്താനും നടപടി തുടങ്ങി. സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെയുള്ള നാലാമത്തെ മദ്യ ദുരന്തമാണ് പ‍ഞ്ചാബിലുണ്ടാവുന്നത്.

Previous Post Next Post