കുറ്റ്യാട്ടൂർ :- പള്ളിയത്ത് മുഹിയുദ്ദീൻ ജുമാമസ്ജിദ് & ഇമാദുദ്ധീൻ മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന മതപ്രഭാഷണ പരമ്പരയ്ക്ക് മെയ് 16,17,18 തീയതികളിൽ രാത്രി 8 മണിക്ക് നടക്കും
മെയ് 16 വെള്ളിയാഴ്ച മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി ആർ.കെയുടെ അധ്യക്ഷതയിൽ അഷറഫ് മൗലവി തയ്യിൽ ഉദ്ഘാടനം ചെയ്യും അമീൻ ഫൈസി അൽ അഹ്ദവി മുഖ്യപ്രഭാഷണം നടത്തും
മെയ് 17 ശനിയാഴ്ച ഉസ്താദ് അശ്റഫ് അൽ ഖാസിമി പ്രഭാഷണം നടത്തും.
മെയ് 18 ഞായറാഴ്ച സ്വലാത്ത് മജ്ലിസും കൂട്ടപ്രാർത്ഥനയും ഉസ്താദ് ജംഷീദ് ബാഖവിയുടെ നേതൃത്വത്തിൽ നടക്കും.