തിരുവനന്തപുരം :- തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും കൈകാര്യം ചെയ്യാൻ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലെ കോൾ സെന്റർ (ടോൾ ഫ്രീ നമ്പർ 1950) വിപുലീകരിച്ചു. കേരള ഐടി മിഷനുമായി സഹകരിച്ചാണു നടപടി.
വോട്ടർ റജിസ്ട്രേഷൻ, വോട്ടർ ഐഡി കാർഡിലെ തിരുത്തലുകൾ, പോളിങ് ബൂത്ത് വിവരങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾ എന്നിവയിൽ ജനങ്ങൾക്കു കോൾ സെന്റർ വഴി സഹായം തേടാം. ജൂൺ മുതൽ ദിവസവും തിരഞ്ഞെടുപ്പ് വകുപ്പിലെ ഉദ്യോഗസ്ഥർ കോൾ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ടു നിരീക്ഷിക്കുമെന്ന് സിഇഒ ഡോ.രത്തൻ യു.ഖേൽക്കർ അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു സെന്ററിന്റെ പ്രവർത്തനസമയം.