മേയ് മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും മേയ് 24 മുതൽ വിതരണം ചെയ്യും


തിരുവനന്തപുരം :-  ഈ മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും 24ന് വിതരണം ചെയ്തു തുടങ്ങും. ഒരാൾക്ക് 3,200 രൂപ വീതം ലഭിക്കും. കുടിശികയുള്ള 3 ഗഡുക്കളിൽ ഒരു ഗഡുവാണ് നൽകുന്നത്. 

അടുത്ത മാസം 5ന് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. 1,800 കോടിയോളം രൂപ ചെലവിട്ട് 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കുടിശിക പൂർണമായി കൊടുത്തു തീർക്കാനാണു തീരുമാനം.

Previous Post Next Post