കണ്ണൂർ :- രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമവും കലാപരിപാടികളും ജൂൺ 1 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് നടക്കും.
ബോക്സിംഗ് യു.എസ്.എ ഗോൾഡൻ ലെവൽ പരീശീലകനും മുൻസംസ്ഥാന ചാമ്പ്യനുമായ രാജേഷ് കുമാരൻ സംഗമം ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും.