ചേലേരി :- വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് മേയ് 28 ന് ചേലേരിമുക്കിൽ സ്വീകരണം നൽകും.
പൊതുസമ്മേളനത്തിൽ റസാഖ് പാലേരി, വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, സജീദ് ഖാലിദ്, പ്രേമജി പിഷാരടി, വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ, ജില്ലാ ട്രഷറർ ഷറോസ് സജ്ജാദ്, ഷഹീന സി.പി, വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് ചേലേരി, സെക്രട്ടറി അഷ്റഫ്.സി, വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് നിഷ്‌താർ കെ.കെ, സെക്രട്ടറി മുഹമ്മദ് എം.വി, വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദ് ഇക്ബാൽ, സെക്രട്ടറി ഹാരിസ് ടി.എം എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ പൊതുസമ്മേളനത്തിൽ ആദരിക്കും. തുടർന്ന് തെരുവ് നാടകം അരങ്ങേറും.