ഇൻഷൂറൻസിൻ്റെ പേരിൽ തട്ടിപ്പ് ; പാപ്പിനിശ്ശേരി സ്വദേശിക്ക് 69,000 രൂപ നഷ്‌ടപ്പെട്ടതായി പരാതി
പാപ്പിനിശ്ശേരി :- ഓൺലൈൻ വഴി ഇൻഷുറൻസ് വാഗ്ദാനം ചെയ്‌ത് പാപ്പിനിശ്ശേരി സ്വദേശിയുടെ 69,148 രൂപ തട്ടിയെടുത്തെന്നു പരാതി. ഇൻഷുറൻസ് കമ്പനിക്കാരെന്നു പറഞ്ഞു ഫോണിൽ ബന്ധപ്പെട്ടവർ നൽകിയ വ്യാജ പേയ്മെന്റ് ലിങ്ക് വഴി പ്രീമിയമായി തുക അടയ്ക്കുകയായിരുന്നു. അലക്സാ ലൈഫ് ഇൻഷുറൻസിൽ നിന്നെന്ന വ്യാജേനയാണു പരാതിക്കാരനെ ബന്ധപ്പെട്ടത്. പൊലീസിൽ പരാതി നൽകി.