മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി 10 ദിവസങ്ങൾക്കിടെ 15 സർവീസുകളിലായി 2565 തീർഥാടകർ ഹജ് കർമത്തിനായി ജിദ്ദയിലെത്തി. ഇന്നലെ സർവീസ് ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 3.55ന് ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ 86 പുരുഷൻമാരും 85 സ്ത്രീകളുമടക്കം 171 പേരാണ് ഉണ്ടായിരുന്നത്.
സൗദിയിൽ എത്തുന്ന യാത്രക്കാർ ഉംറ നിർവഹിച്ച ശേഷമാണ് തുടർന്നുള്ള യാത്ര തുടങ്ങുന്നത്. ആദ്യത്തെ 5 ദിവസം 2 സർവീസ് വച്ചാണ് നടത്തിയിരുന്നത്. 16 മുതൽ 20ന് ഒഴികെ 22 വരെ ഓരോ സർവീസ് മാത്രമാണ് ജിദ്ദയിലേക്ക് നടത്തുക. നാളെ വൈകിട്ട് 7.25ന് ആണ് സർവീസ്. 23 മുതൽ 29 വരെ വീണ്ടും ദിവസം 2 സർവീസ് ഉണ്ടായിരിക്കും.