ഹരിപ്പാട് :- പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണം ചൊവ്വാഴ്ച വൈകീട്ട് പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 4,62,116 എണ്ണം. 82,271 അപേക്ഷകരുള്ള മലപ്പുറം ജില്ലയാണു മുന്നിൽ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്- 12,133. ഇത്തവണ SSLC പരീക്ഷ ജയിച്ചവരുടെ അപേക്ഷകൾ 4,29,603 ആണ്. CBSE -23,075, ICSE- 2304, മറ്റുള്ളവർ- 7, 134, മോഡൽ റസി. സ്‌കൂൾ പ്രവേശനം- 1,850.
24-ന് ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെൻ്റ് ജൂൺ രണ്ടിനാണ്. സേ പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യതനേടുന്നവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് സപ്ലിമെൻ്ററി അലോട്മെന്റ് ഘട്ടത്തിൽ അപേക്ഷ സ്വീകരിക്കും. അതുകൂടി പരിഗണിക്കുമ്പോൾ ആകെ അപേക്ഷകളുടെ എണ്ണം കൂടാം. കഴിഞ്ഞ അധ്യയനവർഷത്തെക്കാൾ 17,675 അപേക്ഷകളുടെ കുറവാണ് ഇത്തവണയുള്ളത്. ഇത്തവണ എല്ലാ ജില്ലകളിലും അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ട്.