നാറാത്ത് :- മുൻവൈര്യാഗ്യത്തിന്റെ പേരിൽ മുഖത്തേക്ക് മുളകുപൊടി വിതറി മധ്യവയസ്കനെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. നാറാത്ത് പുതിയഭഗവതി കാവിൽ ഉത്സവത്തിനിടെയുണ്ടായ ആക്രമത്തിലാണ് നാറാത്ത് സ്വദേശി ജിതി(27)നെ മയ്യിൽ പൊലീസ് അറസ്റ്റു ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയെ വെള്ളിയാഴ്ച പിടികൂടിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 15ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അക്രമത്തിൽ നാറാത്ത് സ്വദേശി പി.ആർ രാജീവനാണ് പരിക്കേറ്റത്. മുളക് സ്പ്രേ അടിച്ച ശേഷം മര വടികൊണ്ട് രണ്ടുപേർ ചേർന്ന് മർദിച്ചതായാണ് രാജീവന്റെ പരാതി.