ചട്ടുകപ്പാറ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം ചേർന്നു. പ്രസിഡണ്ട് കെ.കെ ഷിജു അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.സി വിനത 2024-2025 വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും ഭാവി പ്രവർത്തനവും അവതരിപ്പിച്ചു.
മുൻ സെക്രട്ടറി കെ.ബാബു, വാർഡ് മെമ്പർ കെ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് വായനശാലക്ക് പി.പി സജീവൻ, ടി.കെ സജീവൻ എന്നിവർ സാന്ത്വന പ്രവർത്തനത്തിന് വേണ്ടി വാക്കർ നൽകി. വാർഡ് മെമ്പർ കെ.പി ചന്ദ്രൻ, സെക്രട്ടറി എം.സി വിനത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജോയിൻ സെക്രട്ടറി കെ.കെ പ്രസന്ന നന്ദി പറഞ്ഞു.