കൊളച്ചേരി :- പന്ന്യങ്കണ്ടി ശാഖ മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ജമാൽ പി.പി യുടെ മകൻ നസീം തന്റെ വിവാഹവേദിയിൽ വെച്ച് യൂത്ത് ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു. ചടങ്ങിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ സാഹിബിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.അബ്ദുൽ അസീസ്, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, പി.ടി.എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി വി.പി സമദ് സാഹിബ്, മുസ്‌ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി റഹീസ് കെ.പി, ട്രഷറർ അബ്ദു.പി, യൂത്ത് ലീഗ് മുൻ സെക്രട്ടറി മുഹ്സിൻ പി.ടി.പി, ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റമീസ് എ.പി MSF പഞ്ചായത്ത് സെക്രട്ടറി സാലിം പി.ടി.പി, റാഷിദ് സി.കെ, സൽമാൻ ടി.കെ.പി തുടങ്ങിയവർ പങ്കെടുത്തു