പറശ്ശിനിക്കടവ് :- വളപട്ടണം പുഴയുടെ പറശ്ശിനിക്കടവ് ഭാഗത്ത് കര ഇടിയുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയ്ക്ക് എതിർവശത്ത് വരുന്ന പ്രദേശത്താണ് കര ഇടിയുന്നത്. മയ്യിൽ - കൊളച്ചേരി ഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശത്താണ് കരയിടിച്ചിൽ ഉണ്ടായിരിക്കുന്നത്.
20 ഓളം ബോട്ടുകൾ സർവീസ് നടത്തുന്ന പ്രദേശമാണിത്. കരയിടിച്ചിൽ ഈ പ്രദേശത്തെ തെങ്ങുകളെയും ബാധിച്ചിട്ടുണ്ട്. ഉറപ്പുള്ള സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. ഉടൻതന്നെ അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.