മാണിയൂർ കിഴക്കൻകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമായ പോർക്കലി ഭഗവതിയുടെ തിരുമുടി നിവരൽ ചടങ്ങ് നാളെ

 



ചെക്കിക്കുളം:- മാണിയൂർ കിഴക്കൻകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമായ പോർക്കലി ഭഗവതിയുടെ തിരുമുടി നിവരൽ ചടങ്ങ് നാളെനടക്കും. ഉത്തരമലബാറിലെ ഏറ്റവും നീളം കൂടിയ തിരുമുടിയാണ് പോർക്കലി ഭഗവതിയുടെ തിരുമുടി ഒട്ടേറെ കമുകിൻ തടികളും മുളകളും ചീന്തികഷണങ്ങളാക്കി ആണ് 24 കോൽ നീളമുള്ള തിരുമുടി നിർമിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച പത്തോളം തെയ്യം കലാകാരൻമാർഒരാഴ്‌ചയിലേറെയായി ക്ഷേത്ര പരിസരത്ത് തിരുമുടിയുടെ നിർമാണത്തിൽ മുഴുകിയിരിക്കുകയാണ്. 

നിർമാണം പൂർത്തീകരിക്കുന്ന തിരുമുടി നാളെ (ഞായര്‍)രാവിലെ 7.30നു ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒട്ടേറെ കമുകിൻ തടികളും മുളകളും പ്രത്യേക രീതിയിൽകെട്ടി വളരെ പതുക്കെ സാഹസപ്പെട്ടാണ് തിരുമുടി നിവർത്തുന്നത് മാണിയൂർ വത്സൻ പെരുവണ്ണാനാണ് പോർക്കലി ഭഗവതിയുടെ കോലാധാരി 14 നുപട്ടും കളിയാട്ടത്തോടെയാണ് ക്ഷേത്രത്തിൽ ഉത്സവത്തിനു തുടക്കമായത്. ഇന്ന് വൈകിട്ട് ആറിനു തുലാഭാരം തൂക്കലും, രാത്രി 12നു മലബാറിലെഅപൂർവം ചില ക്ഷേത്രങ്ങളിൽ മാത്രം കെട്ടിയാടുന്ന തെയ്യമായ ഭൂതത്താൻ തിരുമുടി പുറപ്പാടും നടക്കും. 

പയ്യാവൂർ അനീഷ് പെരുവണ്ണാനാണ്കോലാധാരി നാളെ ഭഗവതിയുടെ തിരുമുടി നിവരൽ ചടങ്ങിനു ശേഷം 9 മുതൽ പ്രസാദ സദ്യ, ഉച്ചയ്ക്ക് തുലാഭാരം തൂക്കൽ, കലശം എന്നിവ നടക്കും.


...

Previous Post Next Post