മയ്യിൽ :- സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് പാഠ കിത്താബ് ശില്പശാല സംഘടിപ്പിച്ചു. നൂഞ്ഞേരി മർകസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നടന്ന ശില്പശാല സയ്യിദ് ഫായിസ് മുഈനിയുടെ അധ്യക്ഷതയിൽ റെയ്ഞ്ച് പ്രസിഡണ്ട് നസീർ സഅദി കയ്യങ്കോട് ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി പ്രാർത്ഥന നിർവഹിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് ട്രെയിനർ സുബൈർ അഹ്സനി വിഷയാവതരണം നടത്തി. ഉമർ സഖാഫി ഉറുമ്പിയിൽ, മിദ് ലാജ് സഖാഫി ചോല, ഹനീഫ് ഹിഷാമി പാലത്തുങ്കര, മുഹമ്മദ് അഹ്സനി, സുഹൈൽ അഹ് സനി, ലാഹിർ അമാനി, അഹ്മദ് കുട്ടി സഅദി തുടങ്ങിയവർ പങ്കെടുത്തു.